ADVERTISEMENT
ആചാര്യ അടക്കം അടുത്ത കാലത്തിറങ്ങിയ ചിരഞ്ജീവി ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതിന് പുറകെയാണ് ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഗോഡ് ഫാദറും പ്രേക്ഷകരെ നിരാശപ്പെടുത്തിയത്. മലയാളത്തില്‍ വന്‍ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് തെലുഗില്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ ചിരഞ്ജീവിയുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകള്‍ ഉള്‍പ്പെടുത്തിയാണ് മാറ്റങ്ങള്‍ വരുത്തിയത്. മോഹന്‍ലാല്‍ ചിത്രത്തിന് ഇഴച്ചില്‍ ഉണ്ടായിരുന്നുവെന്നും തെലുഗു വേര്‍ഷനില്‍ കൂടുതല്‍ മസാല ചേര്‍ത്ത് ആസ്വാദകരമാക്കിയെന്നും റിലീസിന് മുന്‍പേ തന്നെ ചിരഞ്ജീവി അവകാശവാദം ഉന്നയിച്ചിരുന്നു.
നിര്‍ഭാഗ്യവശാല്‍, ഇതിഹാസ നടനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ വീണ്ടും പണ്ടേ പോലെ ഫലിക്കുന്നില്ലെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം തീയറ്ററുകളില്‍ വലിയ പരാജയമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താമെന്ന മോഹവുമായി സല്‍മാന്‍ ഖാനെ വരെ കൂടെ ചേര്‍ത്തിട്ടും, വിജയഘടകമായ തിരക്കഥ ഉണ്ടായിട്ടും ചിരഞ്ജീവിക്ക് പഴയ മാജിക് അവര്‍ത്തിക്കാനായില്ല.
2017-ല്‍ പുറത്തിറങ്ങിയ ഖൈദി നമ്പര്‍ 150 ആയിരുന്നു ചിരഞ്ജീവിയുടെ തിയറ്റര്‍ വിജയം നേടിയ അവസാന ചിത്രം. അതിനുശേഷം, തുടര്‍ച്ചയായ പരാജയങ്ങളാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഏറ്റു വാങ്ങുന്നത്. ഭാരിച്ച ബജറ്റില്‍ പുറത്തിറങ്ങിയ സെയ് റാ നരസിംഹ റെഡ്ഡിയും എട്ടു നിലയില്‍ പൊട്ടി. തുടര്‍ന്ന് ഏറെ പ്രതീക്ഷയോടെ മകന്‍ റാം ചരണോടൊപ്പമെത്തിയ ആചാര്യയും ബോക്‌സ് ഓഫീസ് ദുരന്തമായി മാറി. ഇതിനെല്ലാം പുറകെയാണ് ഗോഡ് ഫാദറും ചിരഞ്ജീവിയെ കൈവിട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.