Kochi: മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

മരട് ന്യൂക്ലിയസ് മാളിന് സമീപം ഗാന്ധി സ്ക്വയറിൽ കെട്ടിടം(building) തകർന്ന് രണ്ട്‍ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നാണ് അപകടമുണ്ടായത്. ഒഡിഷ സ്വദേശികളായ ശങ്കർ(25), സുശാന്ത്(35) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവർക്കു മുകളിലേക്കു വീഴുകയായിരുന്നു. സ്ലാബിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

Highcourt: നീതി വൈകുന്നു; ഹൈക്കോടതി കെട്ടിടത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

നീതി വൈകുന്നുവെന്നാരോപിച്ച് യുവാവ് ഹൈക്കോടതി(highcourt) കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം അത്യാഹിതം ഒഴിവായി. കുടുംബ കോടതിയിലെ കേസ് തീർപ്പാക്കാൻ കാല താമസം നേരിടുന്നുവെന്ന് ആരോപിച്ചാണ് ചിറ്റൂർ സ്വദേശിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here