യുക്രൈനിലുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണം; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

യുക്രൈനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് ഇന്ത്യ. യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ തുടരാൻ ഇനിയും ശ്രമിക്കരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇത് സംബന്ധിച്ച മാർഗ്ഗനിർദേശം വിദേശകാര്യമന്ത്രാലം പുറത്തിറക്കിയത്.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാവരും യുക്രൈൻ വിടണം. അടിയന്തരമായി യുക്രൈൻ വിടണമെന്ന നിർദേശം രണ്ട് ദിവസം മുമ്പ് എംബസിയും ഇന്ത്യക്കാർക്ക് നൽകിയിരുന്നു. യുക്രൈനിൽ തുടരുന്ന ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനുള്ള മാർഗ നിർദേശങ്ങൾ ഇന്ത്യൻ എംബസി നൽകിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി പുറത്ത് കടക്കാനാണ് നിർദേശം.

യുക്രൈനിലേക്ക് യാത്ര പോകരുതെന്നും നിർദേശമുണ്ട്. യുക്രൈനിലേക്ക് പോകുന്നതിന് എംബസിയുടെ വിലക്കുണ്ടെങ്കിലും അത് മറികടന്ന് മലയാളികളുൾപ്പെടെ ഒട്ടേറെ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പഠനം പൂർത്തീകരിക്കാനായി തിരിച്ചു പോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News