ADVERTISEMENT
എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി(Cabinet Decision). കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന കാസര്‍കോട് ജില്ലയിലെ 5,287 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാനാണ് തീരുമാനം
മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇവ
പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള/വേതനഘടനയ്ക്ക് പൊതുചട്ടക്കൂട്
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള/വേതന ഘടനയ്ക്ക് പൊതുചട്ടക്കൂട് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്തിയ വിദ്ധഗ്ധ സമിതി ശുപാര്‍ശകളാണ് അംഗീകരിച്ചത്.
ഡോ. എംആര്‍ ബൈജു പിഎസ് സി ചെയര്‍മാന്‍
പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനായി ഡോ. എംആര്‍ ബൈജുവിനെ പരിഗണിച്ച് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചു.
തസ്തിക
കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രൊജക്ട് മാനേജര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
മുന്‍കാല പ്രാബല്യം
കേരള സെറാമിക്സിലെ ഓഫീസര്‍മാരുടെ ശമ്പള പരിഷ്കരണത്തിന്
1.1.2018 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാന്‍ തീരുമാനിച്ചു.
സാധൂകരിച്ചു
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെ ജീവനക്കാര്‍ക്ക്
ബോണസായി 22,500 രൂപ വീതം നല്‍കിയ മാനേജിംഗ് ഡയറക്ടറുടെ
തീരുമാനം സാധൂകരിച്ചു.
2023 ലെ പൊതു അവധികള്‍
2023 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.