അച്ചൻകോവിൽ വനത്തിൽ നിന്ന് ഈറ്റക്കടത്ത്,പിന്നിൽ തമിഴ്നാട്ടിലെ വനം കൊള്ളക്കാർ, കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

കേരള തമിഴ്നാട് അതിർത്ഥി അച്ചൻകോവിൽ വനത്തിൽ നിന്ന് ഈറ്റ കടത്തുന്നു. തമിഴ്നാട്ടിലെ വനം കൊള്ളക്കാരാണ് ഈറ്റ കടത്തിനു പിന്നിൽ.

കേരളത്തിന്റെ പശ്ചിമഘട്ടത്തിലെ ജൈവ സമ്പത്താണ് വന കൊള്ള സംഘം കടത്തുകയും നശിപ്പിക്കുകയും ചെയ്യുന്നത്.തമിഴ്നാട് മേക്കര വനത്തിലൂടെ അച്ചൻകോവിൽ വന മേഖലയിൽ അതിക്രമിച്ച് കടന്നാണ് ഈറ്റയും മറ്റ് വന വിഭവങളും കൊള്ളയടിക്കുന്നത്.

ഈറ്റ വെട്ടാൻ കടതുത്ത വ്യവസ്ഥകൾ പ്രകാരം കേരള വനം വകുപ്പ് കരാർ നൽകാറുണ്ട് വിളഞ്ഞ ഈറ്റകൾ മാത്രമെ വെട്ടാനും അനുവദിക്കു.എന്നാൽ വന കൊള്ള നടത്തുന്നവർ ഈറ്റ സമ്പത്ത് ആകെ കടത്തുന്നു.
ഉരുൾപൊട്ടൽ ഉൾപ്പടെ മണ്ണൊലിപ്പ് തടയുന്ന ഈറ്റ വെട്ടി കടത്തുന്നത് പരിസ്ഥിതിയേയും ഗുരുതരമായി ബാധിക്കും.ആനയുടെ ഭക്ഷ്യ സമ്പത്ത് കൂടിയാണ് ഈറ്റ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News