‘അപ്രീതി’യുടെ ഗവർണർ ; ‘ധനമന്ത്രിയിൽ പ്രീതി നഷ്ടമായി, ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

ധനമന്ത്രി കെ എൻ ബാലഗോപാലിൽ തന്റെ പ്രീതി നഷ്ടപ്പെട്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ധനമന്ത്രിയുടെ യു.പി താരതമ്യ പ്രസംഗമാണ് ഗവർണറെ ചൊടിപ്പിച്ചത്‌. പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും ധനമന്ത്രിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഗവര്‍ണറുടെ കത്ത്. ധനമന്ത്രിയുടെ യു.പി താരതമ്യ പ്രസംഗമാണ് ഗവർണറെ ചൊടിപ്പിച്ചതും അസാധാരണ നടപടിക്കാധാരവും. ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളതെന്ന് കത്തിൽ പരാമർശിക്കുന്നു. പ്രദേശികവാദം ആളികത്തിക്കുന്ന പരമര്‍ശമാണ് ധനമന്ത്രി നടത്തിയത്.

ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പിൻവലിക്കണമെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

എന്നാൽ ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി പൂർണമായും നിരാകരിച്ചു. ഭരണഘടനാപരമായി പരിശോധിക്കുമ്പോൾ  ഗവർണറുടെ പ്രീതി നഷ്ടമാകുന്ന ഒരു  പ്രസ്താവനയും ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തിയിട്ടില്ല. എന്റെ മന്ത്രിസഭയിലെ അംഗമായ കെ.എൻ ബാലഗോപാലിലുള്ള എന്റെ വിശ്വാസവും  നഷ്ടപ്പെട്ടിട്ടില്ല. ആയതിനാൽ വിഷയത്തിൽ മറ്റ് നടപടികളിലേക്ക് കടക്കേണ്ടെന്നും മുഖ്യമന്ത്രി ഗവർണർക്കയച്ച മറുപടിയിൽ വിശദീകരിച്ചു. 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here