Governor: നിലവിട്ട് ഗവർണർ; ആവശ്യം തള്ളി മുഖ്യമന്ത്രി

വീണ്ടും അസാധാരണ നടപടിയുമായി ഗവര്‍ണർ(governor). ധനമന്ത്രി കെഎന്‍ ബാലഗോപാല്‍(kn balagopal) പദവിയില്‍ തുടരുന്നതിലെ അതൃപ്തി രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാൽ ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഒരുകാരണവശാലും ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. പ്രീതി നഷ്ടപ്പെട്ടെന്ന് കാണിച്ചാണ് ഗവര്‍ണര്‍ സംസ്ഥാനത്തെ ഒരു മന്ത്രിയെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.

ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഗവര്‍ണറുടെ കത്ത്. ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളതെന്ന് കത്തിൽ പരാമർശം. പ്രദേശികവാദം ആളികത്തിക്കുന്ന പരമാര്‍ശമാണ് നടത്തിയത്. ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനും ഗവർണർക്ക് അധികാരമില്ല; എം വി ശ്രേയാംസ് കുമാർ

ജനാധിപത്യത്തെ തള്ളി സ്വയം രാജാവാകാൻ ഗവർണർ ശ്രമിക്കേണ്ടെന്ന് എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ . പ്ലഷർ എന്നത് ഗവർണറുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടം അനുസരിച്ച് വ്യാഖ്യാനിക്കാനുള്ളതല്ല. മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനും ഗവർണർക്ക് സ്വന്തമായി അധികാരമില്ല. ജനാധിപത്യ സംവിധാനത്തിലെ നിയമങ്ങൾക്കും ഭരണഘടനയ്ക്കും അനുസരിച്ച് മാത്രമേ ഗവർണർക്കും പ്രവർത്തിക്കാൻ അനുവാദമുള്ളൂ എന്നും ശ്രേയാംസ് കുമാർ പ്രസ്താവനയിൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel