Governor: രാജ്ഭവന് അകത്തിരിക്കുമ്പോള്‍ രാജാവാണ് എന്ന് ഗവര്‍ണര്‍ കരുതരുത്: പി എം ആര്‍ഷോ

രാജ്ഭവന് അകത്തിരിക്കുമ്പോള്‍ രാജാവാണ് എന്ന് ഗവര്‍ണര്‍ കരുതരുതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. സംഘപരിവാര്‍ ഇതര സര്‍ക്കാരുകളെ തകര്‍ക്കാനാണ് RSS ശ്രമമെന്നും ഗവര്‍ണറുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത് അതിന്റെ തുടര്‍ച്ചയാണെന്നും ഈ ഏജന്‍സി പണി ഗവര്‍ണര്‍ നടത്തരുതെന്നും പി എം ആര്‍ഷോ പ്രതികരിച്ചു.

ഗവര്‍ണര്‍ വായിച്ചിട്ടുള്ള ഭരണഘടന മാറിയിട്ടുണ്ടോ എന്ന് സംശയമാണ്, ഭരണഘടനയെപ്പറ്റി ഗവര്‍ണര്‍ക്ക് ധാരണയില്ല സ്വന്തമായി തീരുമാനമെടുത്ത് നടപ്പിലാക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെയെന്നും പി എം ആര്‍ഷോ പ്രതികരിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പദവിയില്‍ തുടരുന്നതിലെ അതൃപ്തി രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ച് ഗവര്‍ണര്‍ എത്തിയതിനെ തുടര്‍ന്നാണ് ആര്‍ഷോയുടെ പ്രതികരണം.

നിലവിട്ട് ഗവർണർ; ആവശ്യം തള്ളി മുഖ്യമന്ത്രി

വീണ്ടും അസാധാരണ നടപടിയുമായി ഗവര്‍ണർ(governor). ധനമന്ത്രി കെഎന്‍ ബാലഗോപാല്‍(kn balagopal) പദവിയില്‍ തുടരുന്നതിലെ അതൃപ്തി രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാൽ ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഒരുകാരണവശാലും ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. പ്രീതി നഷ്ടപ്പെട്ടെന്ന് കാണിച്ചാണ് ഗവര്‍ണര്‍ സംസ്ഥാനത്തെ ഒരു മന്ത്രിയെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.

ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഗവര്‍ണറുടെ കത്ത്. ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളതെന്ന് കത്തിൽ പരാമർശം. പ്രദേശികവാദം ആളികത്തിക്കുന്ന പരമാര്‍ശമാണ് നടത്തിയത്. ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News