ഓണ്‍ലൈന്‍ റമ്മി കളിച്ച് ബാധ്യത തീര്‍ക്കാന്‍ സ്വര്‍ണം മോഷ്ടിച്ചു; സസ്പെൻഷനിലായി പോലീസുകാരൻ

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരനു സസ്‌പെന്‍ഷന്‍. സിറ്റി എ ആര്‍ ക്യാമ്പിലെ അമല്‍ ദേവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊച്ചി ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ ഈ മാസം 18നാണ് കവര്‍ച്ച നടന്നത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വര്‍ണമാണ് കളവു പോയത്. അന്നേ ദിവസം അമല്‍ദേവ് നടേശന്റെ വീട്ടില്‍ ചെന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമല്‍ദേവ് കുറ്റം സമ്മതിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമപ്പെട്ട അമല്‍ദേവിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. കട ബാധ്യത തീര്‍ക്കുന്നതിനാണ് കളവ് നടത്തിയതെന്ന് അമല്‍ദേവ് പൊലീസിനോട് സമ്മതിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here