M Swaraj: ഗവർണർക്ക് ഇഷ്ടമുള്ളത് കൊണ്ടല്ല കെ എൻ ബാലഗോപാൽ മന്ത്രി ആയത്, ജനങ്ങൾ തെരഞ്ഞെടുത്തത് കൊണ്ടാണ്; എം സ്വരാജ്

ഗവർണർ എന്ന പദവിയുടെ എല്ലാ മാന്യതയും അന്തസും കളഞ്ഞു കുളിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. RSS ന്റെ അടിമയായി മാറിയ ഒരു മനുഷ്യൻ എത്രമാത്രം വേഗത്തിലാണ് സമൂഹത്തിന് മുന്നിൽ അപഹാസ്യനാക്കുക എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരളാ ഗവർണർ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ കൈരളിന്യൂസിനോട് പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാലിൽ തന്റെ പ്രീതി നഷ്ടപ്പെട്ടെന്ന ഗവർണറുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവണ്മെന്റിന്റെ ഉപദേശത്തിനനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത് പക്ഷെ അദ്ദേഹം ഇപ്പോൾ RSS കാര്യാലയത്തിലെ ഒരു ശിപ്പായി ആയി അതും ആർജ്ജവമില്ലാത്ത അടിമയായ ഒരു ശിപ്പായിയുടെ റോളിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് ആ പദവിയെ മാത്രമല്ല നമ്മുടെ ഭരണഘടനയെയും ജനാധിപത്യ രീതികളെയും പരിഹസിക്കുന്നതാണ് ആ നിലയിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നത് എം സ്വരാജ് പറഞ്ഞു.

കെ എൻ ബാലഗോപാൽ മന്ത്രി ആയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇഷ്ടമുള്ളത് കൊണ്ടല്ല അദ്ദേഹത്തെ ജനങ്ങൾ തെരഞ്ഞെടുത്തത് കൊണ്ടാണ്…ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷമുള്ളിടത്തോളം കാലം ആരൊക്കെ മന്ത്രിയാവണം എന്ന് തീരുമാനിക്കുന്നത് മുന്നണി നേതൃത്വവും മുഖ്യമന്ത്രിയുമാണ് അതിൽ ആരിഫ് മുഹമ്മദ് ഖാന് ഒരു റോളുമില്ല ഒരു പങ്കും ഇല്ല. അദ്ദേഹം ഇല്ലാത്ത അധികാരം ഉപയോഗിക്കാനാണ് ശ്രമിക്കുന്നത് ഇത് അനാവശ്യമായ വിവാദങ്ങൾക്ക് ഇടയാക്കുന്നതും അവശേഷിക്കുന്ന എന്തെങ്കിലും ബഹുമാനം ഗവർണർ പദവിയോട് ജനങ്ങൾക്ക് ഇപ്പോൾ ഉണ്ടെങ്കിൽ അതുകൂടി ഇല്ലാതാക്കാനെ ഈ സംഭവം സഹായിക്കുവെന്നും എം സ്വരാജ് പറഞ്ഞു.

താരതമ്യം, സത്യം ഇതൊക്കെ ഏത് ജനാധിപത്യ സമൂഹത്തിലും സ്വാഭാവികമായി തന്നെ സാമൂഹിക വിമർശനത്തിന്റെ ഭാഗമായി തന്നെയുള്ളതാണ്.ഗവർണർ ഇവിടെ ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യൻ ഭരണഘടനയെയും വെല്ലുവിളിക്കുകയാണ് ചെയ്യുന്നത് ഇതൊന്നും കേരളം അംഗീകരിക്കില്ല ജനാധിപത്യ ഇന്ത്യ അംഗീകരിക്കില്ല…

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഇപ്പോൾ അധികാരത്തിലിരിക്കുന്നത് ആരിഫ് മുഹമ്മദ് ഖാന്റെ ചീട്ട് വാങ്ങിയിട്ടല്ല… ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയുടെ ഇഷ്ടപ്രകാരമല്ല കേരളത്തിലെ ഇടതുപക്ഷമുന്നയുടെ ഗവണ്മെന്റ് അധികാരത്തിൽ വന്നത്. അത് കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്. അത് കേരളത്തിലെ ജനഹിതമാണ്… ആ കേരളത്തിന്റെ വിധിഎഴുത്തിനെ മാനിക്കാനുള്ള അന്തസ്സ് അതിനെ ബഹുമാനിക്കാനുള്ള മരിയാദ RSS നോ ആരിഫ് മുഹമ്മദ് ഖാനോ ഇല്ല എന്ന് തെളിയിക്കുകയാണ് ഇപ്പോൾ എം സ്വരാജ് കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here