ADVERTISEMENT
ധനമന്ത്രി സ്ഥാനത്തുനിന്ന് തന്നെ നീക്കണമെന്ന ഗവർണറുടെ ആവശ്യത്തിൽ പ്രതികരിച്ച് മന്ത്രി കെ എൻ ബാലഗോപാൽ(kn balagopal). വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രിയും ഗവർണറും തമ്മിയുള്ള ആശയവിനിമയമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ തന്നെ ഇങ്ങനൊരു നടപടി ആദ്യമായാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രികൊടുത്ത കത്തിൽ നിന്നും ഗവർണർ എല്ലാം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ധനമന്ത്രി കെഎൻ ബാലഗോപാലിനെ(kn balagopal) പിരിച്ചുവിടണമെന്ന് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ(arif muhammed khan) ആവശ്യത്തിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(kanam rajendran). ഗവര്‍ണര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോള്‍ കാണാമെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
ഗവര്‍ണര്‍ക്ക് തന്റെ പദവിയെ കുറിച്ച് അറിയാതെയാണ് പലതരത്തിലുള്ള കാര്യങ്ങള്‍ സ്വീകരിക്കുന്നതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ഒരു മന്ത്രിയെ പിരിച്ചുവിടാന്‍ കഴിയുമോ? അദ്ദേഹം ചോദിച്ചു. ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് കാനം പറഞ്ഞു.
ഗവര്‍ണര്‍(governor) ജനാധിപത്യത്തെയല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷത്തില്‍ തന്നെ ഭിന്നതയുണ്ട്. മുഖ്യമന്ത്രിക്ക് ആരെങ്കിലും ഒരു കത്ത് അയച്ചാല്‍ ഒരു മന്ത്രിയെ പുറത്താക്കാനാകുമോ? കത്തയക്കാന്‍ പോസ്റ്റ് ഓഫീസ് ഉണ്ടെങ്കില്‍ ആര്‍ക്കും കത്തയക്കാമെന്നും കാനം പരിഹസിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.