ഇയാളാരാ പൊന്നു തമ്പുരാനോ ? രാജഭരണം അല്ല തമ്പുരാനേ , ആനയാണെന്ന് നിങ്ങൾക്ക് തോന്നും , ഞങ്ങൾക്ക് നിങ്ങൾ അഴുകിയ ചേന : അഡ്വ . ലാൽകുമാർ

ഇയാളാരാ പൊന്നു തമ്പുരാനോ ? രാജഭരണം അല്ല തമ്പുരാനേ , ആനയാണെന്ന് നിങ്ങൾക്ക് തോന്നും , ഞങ്ങൾക്ക് നിങ്ങൾ അഴുകിയ ചേന : ഗവര്ണര്ക്കെതിരെ അഡ്വ . ലാൽകുമാർ .

ഒരു സീരിയസ് സിനിമയിൽ കോമാളിയുടെ കഥാപാത്രമെടുക്കാൻ നോക്കിയാൽ പിന്നെ എന്ത് ചെയ്യാൻ പറ്റും ? അദ്ദേഹം സത്യത്തിൽ ഒരു കോമാളിയായി മാറിയിരിക്കുകയാണ് . ഇന്ത്യൻ ജനാധിപത്യം ഇത്രത്തോളം ജനാധിപത്യ വിരുദ്ധനായ ഒരു മനുഷ്യനെ സൃഷ്ടിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയമാണ് . അദ്ദേഹത്തിന് പറയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രം അദ്ദേഹം പറഞ്ഞാൽ മതി . നാട്ടുകാർക്ക് മുഴുവൻ ശല്യം ഉണ്ടാക്കുന്ന പണിയാണ് ഗവർണർ ചെയ്യുന്നത് ഇപ്പോൾ .ഗവർണർ വീട്ടിൽ ഇരിക്കുന്നവരോട് ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ മതി . വീട്ടിൽ ഉള്ള ഒരാളോട് വേണമെങ്കിൽ എനിക്ക് നിങ്ങളെ ഇവിടെ നിർത്താൻ താൽപ്പര്യമില്ല ,ഇറങ്ങിപ്പോണം എന്ന് പറയാം . ഇവിടെ വേണ്ട . ജനങ്ങൾ തിരഞ്ഞെടുത്ത ആളോട് അത് വേണ്ട .

ഇയാളാരാ ….പൊന്നു തമ്പുരാനോ ? രാജഭരണം അല്ല തമ്പുരാനേ ..താങ്കൾ ചക്രവർത്തി ആണെന്നൊരു തോന്നൽ ഉണ്ടാവും .ആനയാണെന്ന് നിങ്ങൾക്ക് തോന്നും , ഞങ്ങൾക്ക് നിങ്ങൾ ഒരു അഴുകിയ ചേനയാണ് . ഇദ്ദേഹം കളിക്കുന്ന കളി കോൺസ്റ്റിട്യൂഷനൽ ക്രൈസിസ്‌ നമുക്കുണ്ടാക്കും .
പിന്നെ ഗവർണറുടെ രീതികളോട് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് വളരെ മോശമായിപ്പോയി . ഇങ്ങനെ ആണോ ഒരു പ്രതിപക്ഷ നേതാവ് തെറ്റായ കാര്യങ്ങൾ തെറ്റെന്ന് പറയാതെ നിലകൊള്ളുന്നത് . എന്നിട്ട് പറയുകയാണ് അഡ്ജസ്റ്റ്‌മെന്റ് എന്ന് .

ഞാൻ പറയുന്നത് വികാരഭരിതനായിയാണ് .അറിയാം . ശരിയുള്ളതുകൊണ്ടാണ് അത് പറയുന്നത് . ഗവർണർക്ക് ഒരിക്കലും ഇങ്ങനൊരു റൈറ്റ് ഇല്ല . ഉറങ്ങുന്ന ഗവർണർ ഉറങ്ങി എണീക്കുമ്പോൾ ഒരിക്കൽ അയാൾക്ക് ബോധ്യപ്പെടും ഈ ചെയ്തതൊക്കെ ശുദ്ധ വിഢിത്തരം ആയിരുന്നു എന്ന് അഡ്വ . ലാൽകുമാർ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News