Ramesh Chennithala: മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: രമേശ് ചെന്നിത്തല

മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് കോണ്‍ഗ്രസ്(Congress) നേതാവ് രമേശ് ചെന്നിത്തല(Ramesh Chennithala). ഗവര്‍ണറുടെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഇത്തരം നടപടികളില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

അതേസമയം, ധനമന്ത്രി സ്ഥാനത്തുനിന്ന് തന്നെ നീക്കണമെന്ന ഗവര്‍ണറുടെ ആവശ്യത്തില്‍ പ്രതികരിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍(K N Balagopal) രംഗത്തെത്തി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിയുള്ള ആശയവിനിമയമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ തന്നെ ഇങ്ങനൊരു നടപടി ആദ്യമായാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി കൊടുത്ത കത്തില്‍ നിന്നും ഗവര്‍ണര്‍ എല്ലാം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോള്‍ കാണാമെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ക്ക് തന്റെ പദവിയെ കുറിച്ച് അറിയാതെയാണ് പലതരത്തിലുള്ള കാര്യങ്ങള്‍ സ്വീകരിക്കുന്നതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ഒരു മന്ത്രിയെ പിരിച്ചുവിടാന്‍ കഴിയുമോ? അദ്ദേഹം ചോദിച്ചു. ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് കാനം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here