ഗവർണർക്കെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ നിയമമന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലൻ. ഗവർണർക്ക് പ്ലഷറിന്റെ പ്രശ്നമല്ല. ഗവർണറുടേത് പ്രഷറിന്റെ പ്രശ്നമാണെന്ന് എ കെ ബാലൻ വ്യക്തമാക്കി. ഗവർണർ RSSക്കാരന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചതിന് ശേഷമുണ്ടായ മാറ്റമാണിത് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.
ഇത് നമ്മൾ ഗൗരവത്തിൽ കാണേണ്ട ഒരു പ്രശ്നവും ഇതിലില്ല. ഇത് നമ്മൾ ഗൗരവത്തിൽ കണ്ട് പ്രതികരിക്കുന്നത് കൊണ്ടാണ് ഓരോ ദിവസവും ഗവർണർ ഓരോന്ന് ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നത്.പി.എസ്.റാവു മുതൽ ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ വരെ ഇരുപത്തിയെട്ട് പേർ ഗവർണർ കസേരയിൽ ഇരുന്നിട്ടുണ്ട്. അവർക്ക് ആർക്കും തോന്നാത്ത ഒരു കാര്യം ഗവർണർ ഇടയ്ക്കിടയ്ക്ക് തോന്നുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ആർഎസ്എസുകാരന്റെ വീട്ടിൽ പോയിട്ട് ഭക്ഷണം കഴിച്ചതിന്റെ പ്രത്യാഘാതമായിരുന്നു അത്. ഒരിക്കലും പോകാൻ പാടില്ലായിരുന്നു. പിന്നെ ഇത് പ്ലഷറിന്റെ പ്രശ്നമല്ല. പ്രഷറിന്റെ പ്രശ്നാമാണ്. അതാണ് ഈ വേണ്ടാത്ത തോന്നലുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണമെന്നും എ.കെ.ബാലൻ പറഞ്ഞു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.