കള്ളത്തെളിവുകള്‍ ഹാജരാക്കിയാണ് എല്‍ദോസ് കുന്നപ്പിള്ളി ജാമ്യം നേടിയതെന്ന് പരാതിക്കാരി

കള്ളത്തെളിവുകള്‍ ഹാജരാക്കിയാണ് എല്‍ദോസ് കുന്നപ്പിള്ളി ജാമ്യം നേടിയതെന്ന് പരാതിക്കാരി. കള്ളത്തെളിവുകള്‍ ഹാജരാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി. അതേസമയം ഭീഷണി കോളുകള്‍ വരുന്നുവെന്ന് കാണിച്ച് യുവതി തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിക്കാരിക്ക് സുരക്ഷയൊരുക്കാന്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  പി.സതീദേവി പറഞ്ഞു.

കള്ളത്തെളിവുകള്‍ ഹാജരാക്കിയാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ ജാമ്യം നേടിയതെന്ന് പരാതിക്കാരി പറയുന്നത്. ഇക്കാര്യത്തില്‍ നീതി തേടി ഹൈക്കോടതി സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.

പരാതിക്കാരിക്ക് സുരക്ഷയൊരുക്കാന്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  പി.സതീദേവി പറഞ്ഞു.-

അതേസമയം കേസില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടും മൊഴി നല്‍കരുതെന്നാവശ്യപ്പെട്ടും നിരന്തരം  ഭീഷണി കോളുകള്‍ വരുന്നുവെന്ന് കാണിച്ച്  യുവതി തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.  അതിനിടെ ലൈംഗിക പീഡനപരാതിയില്‍ എല്‍ദോസിനെ മൂന്നാം ദിവസവും തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലുമായി എല്‍ദോസ് സഹകരിക്കുന്നില്ലെന്നാണ് വിവരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം എല്‍ദോസ് തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here