
ചോദ്യം ചോദിക്കുന്നവരെ പത്രസമ്മേളനത്തിൽ നിന്നും ഒഴിവാക്കി എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻമാസ്റ്റർ . ഗവർണർ സർവ്വകലാശാലയിൽ സ്വീകരിക്കുന്ന നിലപാട് നിയമപരമായി നേരിടുമെന്നും ഗവർണർ ചാൻസിലറായി ഇരിക്കണമെന്ന് ഒരു UGC ചട്ടവും പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു .
ഗവർണർക്ക് തെറ്റിദ്ധാരണയില്ല നല്ല ധാരണയുള്ള ആളാണ് എന്നും RSS അജണ്ടയുടെ ഭാഗമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . അതോടൊപ്പം ഗവർണറുടെ ആർ എസ് എസ് അജണ്ട കേരളത്തിൽ വിലപ്പോകില്ല എന്നും എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു .
ഭരണഘടനയില്‍ പറയുന്ന പ്രീതി ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല, ഇക്കാര്യം സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണറുടെ നിലപാടുകള്‍ ആര്‍എസ്എസ്-ബിജെപി സമീപനത്തിന്റെ ഭാഗമാണ്. ആ നിലപാടുകള്‍ എങ്ങനെ കേരളത്തില്‍ നടപ്പാക്കാനാകുമെന്ന് നോക്കുകയാണ് ഗവര്‍ണര്‍ എന്നും അദ്ദേഹം പറഞ്ഞു .സര്‍വ്വകലാശാല വിഷയം കൂടി ചേര്‍ത്തുവെച്ചല്‍ ഗവര്‍ണറുടെ മനസില്‍ എന്തെന്ന് അറിയാം. ഇത് ഫാസിസ്റ്റ് മാതൃകയാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here