കെ എൻ ബാലഗോപാലിനെതിരെയുള്ള ഗവർണറുടെ നീക്കത്തിനെതിരെ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനെ മന്ത്രി സ്ഥാനത്തി നിന്ന് നീക്കാൻ ഗവർണർ ആവശ്യപ്പെടുകയാണ്.ഗവർണർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വെളിവില്ലായ്മ വീണ്ടും തുടരുകയാണ്. ആരാണ് ഇയാളെ ഈ വിഢി വേഷം കെട്ടിച്ച് ഇങ്ങനെ ഇറക്കി വിട്ടത് വി കെ സനോജ് തന്റെ ഫേസ്ബുക്കിൽ കുറിച്ച്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങിനെ
ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനെ മന്ത്രി സ്ഥാനത്തി നിന്ന് നീക്കാൻ ഗവർണർ ആവശ്യപ്പെടുകയാണ്.
ഗവർണർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വെളിവില്ലായ്മ വീണ്ടും തുടരുകയാണ്. ആരാണ് ഇയാളെ
ഈ വിഢി വേഷം കെട്ടിച്ച് ഇങ്ങനെ ഇറക്കി വിട്ടത്.
ഭരണഘടനാ മൂല്യങ്ങൾ,ജനാധിപത്യം എന്നിവ നമ്മൾ പൊരുതി നേടിയതാണ്. അത് പൊരുതി തന്നെ നിലനിർത്തും.
ഇവിടെ കൊളോണിയൽ ഭരണമോ രാജഭരണമോ അല്ല. ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളെ അകത്താക്കാനും പുറത്താക്കാനും അവകാശം ജനങ്ങൾക്കാണ്.
ഇവിടെ രാജഭരണമോ ദിവാൻ മോഡൽ ഭരണമോ സ്ഥാപിക്കാൻ പുറപ്പെട്ടാൽ സർ സി.പി. യുടെ അനുഭവം ക്ഷണിച്ച് വരുത്തുകയാവും ഉണ്ടാവുക. അത് ഏത് ആരീഫ് മുഹമ്മദ് ഖാനും ഓർത്താൽ നല്ലത്
സംഘ്പരിവാറിന് മുന്നിൽ കീഴടങ്ങുന്ന കോൺഗ്രസിന്
ഇതൊന്നും ഇവിടെ ഒരു വിഷയമായി തോന്നുന്നില്ല എന്നത് വി ഡി. സതീശന്റേയും കെ.സുധാകരന്റെയും
വാക്കുകളിൽ ആവർത്തിച്ചു തെളിയുന്നുണ്ട്.
കാവിവൽകരണം ചെറുക്കും…ഭരണഘടന സംരക്ഷിക്കും…RSS ന് മുന്നിൽ കേരളം കീഴടങ്ങില്ല.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.