ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തിയ യു.പി താരതമ്യ പ്രസംഗം ഇങ്ങനെ മാത്രം

എന്തായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തിയ യു.പി താരതമ്യ പ്രസംഗം. വൈസ് ചാൻസിലറുടെ സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ വെടിവച്ചു കൊല്ലുന്ന സർവകലാശാല. ഇങ്ങനെയുള്ള സർവകലാശാലകൾ നടക്കുന്ന സ്ഥലത്ത് നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ പറ്റി മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഇതിൽ എവിടെയാണ് ഗവർണറുടെ പ്രതീ നഷ്ടമാക്കുന്ന പരാമർശം എന്നതാണ് ഉയരുന്ന ചോദ്യം.

ഒക്ടോബർ 18ന് കാര്യവട്ടം ക്യാമ്പസിൽ കിഫ്ബി പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു ആ പ്രസംഗം. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മിഗ്നാപൂർ സമ്മേളനത്തിൽ നിന്നും നേരെ താൻ പോയത് 5 വിദ്യാർത്ഥികളെ വെടിവച്ചു കൊന്ന യുപിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിലേക്കാണ്. ബാക്കി ഇങ്ങനെ…..

അവിടുത്തെ വൈസ് ചാൻസിലറുടെ സെക്യൂരിട്ടി ഗാർഡാണ് വിദ്യാർത്ഥികളെ വെടിവച്ചു കൊന്നത്. 50 -100 വരെ സെക്യൂരിറ്റി ഗാർഡുകളാണ് അവിടെ വി.സിക്കുള്ളത്. ഇങ്ങനെയുള്ള സർവകലാശാലകൾ നടക്കുന്ന സ്ഥലത്ത് നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കേരള സർവകലാശാലകളെ പറ്റി മനസിലാക്കാൻ ബുദ്ധിമുട്ടാണ്.

ഈ പ്രസംഗത്തിൽ എവിടെയാണ് ഗവർണറുടെ പ്രതിച്ഛായ തകർക്കുന്നത് ? ഗവർണർ പദവിയുടെ അന്തസ്സ് താഴ്ത്തുന്നത്? ഗവർണറുടെ പ്രീതി നഷ്ടപ്പെടുത്തുന്ന എന്ത് പരാമർശമാണ് ഇതിലുള്ളത്…. പ്രാദേശിക വാദം എവിടെ ആളിക്കത്തിക്കുന്നു? എവിടെയാണ് സത്യപ്രതിജ്ഞാ ലംഘനം….. ഇതൊക്കെയാണ് ഉയരുന്ന ചോദ്യങ്ങൾ. അതുകൊണ്ട് തന്നയാണ് ഇത്തരം നടപടികൾ കേട്ടുകേൾവിയില്ലാത്തതെന്ന പ്രതികരണം കെ.എൻ ബാലഗോപാൽ നടത്തിയതും….

ഗവർണറെ ഒരിക്കൽ പോലും കെ എൻ ബാലഗോപാൽ ഇൗ പ്രസംഗത്തിൽ എവിടെയും പരാമാർശിച്ചിട്ടില്ല. എന്നാൽ ഇതെ പ്രസംഗത്തെ ദുരുപയോഗം ചെയ്ത് തനിക്ക് ഇല്ലാത്ത അധികാരം ഉണ്ടെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നതെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here