Lionel Messi; കരാർ കാലാവധി അവസാനിക്കാറായി, പി എസ് ജിയിൽ മെസി തുടരുമോ? ആകാംക്ഷയിൽ ആരാധകർ

അർജന്റീനിയൻ ഇതാഹസ താരം ലയണൽ മെസി ഉജ്ജ്വല ഫോമിലാണ്. സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മെസി പി എസ് ജിക്ക് കഴിഞ്ഞ മത്സരത്തിലടക്കം ഗോൾ സ്കോർ ചെയ്യുകയും അസിസ്ററ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ 35 -കാരനായ മെസിയുടെ കരാർ അവസാനിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇതുപ്രകാരം പി എസ് ജി മെസിയുമായുള്ള കരാർ പുതുക്കുമെന്നാണ്. പി എസ് ജി മാനേജർ ക്രിസ്റ്റോഫെ ഗാൽടിയർ മെസി തുടരുമെന്ന സൂചനയാണ് നൽക്കുന്നത്. രണ്ട് വർഷം കൂടി മെസിയെ ആരാധകർക്ക് പി എസ് ജി ജേഴ്സിയിൽ തന്നെ കാണാം. നേരത്തെ പുറത്ത് വന്ന ചില റിപോർട്ടുകൾ, പി എസ് ജിയായുള്ള കരാർ അവസാനിക്കുന്നതോടെ മെസി തിരിച്ചു ബാഴ്‌സലോണയിലേക്ക്ചേക്കേറുമെന്നായിരുന്നു. പക്ഷെ നിലവിലെ സാഹചര്യത്തിൽ മെസി പി എസ് ജിയിൽ തന്നെ തുടരാനാണ് സാധ്യത.

അതേസമയം, പി എസ് ജിക്ക് വേണ്ടി മിന്നും ഫോമിൽ കളിക്കുന്ന മെസി തന്റെ അവസാന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ്. ഇതേ പ്രകടനം ഖത്തർ ലോകകപ്പിലും മെസിക്ക് ആവർത്തിക്കാനാകും എന്ന പ്രതീക്ഷിയിലാണ് ആരാധകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here