Tiger: ചീരാലില്‍ രാപ്പകല്‍ സമരം അവസാനിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍

ചീരാലില്‍ കടുവ ആക്രമണത്തെത്തുടര്‍ന്നുള്ള(Tiger attack) രാപ്പകല്‍ സമരം അവസാനിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ മൂരുമാനമായത്. വ്യാപക തിരച്ചില്‍ നടത്തിയിട്ടും ചീരാലിലെ കടുവയെ പിടികൂടാനായിട്ടില്ല. നൂറിലേറെ വനപാലക സംഘം ഉള്‍വനത്തിലടക്കം തിരച്ചില്‍ നടത്തുന്നുണ്ട്.

ഉത്തരമേഖല സിസിഎഫ് കെ.എസ് ദീപയ്ക്കാണ് ഏകോപന ചുമതല. മുത്തങ്ങയില്‍ നിന്നെത്തിച്ച വടക്കനാട്, കല്ലൂര്‍ കൊമ്പന്മാരുടെ സഹായത്തോടെയും തിരച്ചില്‍ നടക്കുകയാണ്.പറമ്പിക്കുളത്ത് നിന്ന് കൊണ്ടുവന്ന 30 നിരീക്ഷണ ക്യാമറകള്‍ കൂടി മേഖലയില്‍ സ്ഥാപിച്ചു.ഇതിനിടെ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമര സമിതി മുഖ്യമന്ത്രിയെ നേരില്‍ കണ്ടു.ബത്തേരി നഗരസഭ ചെയര്‍മ്മാന്‍ ടി കെ രമേഷ് ഉള്‍പ്പെടെയുള്ള സംഘം സമരസമിതിയുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കടുവയെ പിടികൂടുന്നതും നഷ്ടപരിഹാരവുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് രാപ്പകല്‍ സമരം അവസാനിപ്പിച്ചത്.

ചീരാലിലെ ജനവാസ മേഖലകളില്‍ ഇന്ന് കടുവയുടെ സാന്നിധ്യമുണ്ടായിട്ടില്ല.അതേസമയം, കടുവാഭീതി നിലനില്‍ക്കുന്ന കൃഷ്ണഗിരിയിലും തിരച്ചില്‍ തുടരുകയാണ്. 50 അംഗ വനപാലക സംഘത്തെയാണ് ഇവിടെ വിന്യസിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News