Heart disease in children: കുഞ്ഞുങ്ങളിലെ ഹൃദ്രോഗം : മാതാപിതാക്കള്‍ ഇത് കേള്‍ക്കാതെ പോകരുത്

കുഞ്ഞുങ്ങളുടെ ഹൃദ്രോഗം എന്നു പറയുമ്പോള്‍ എല്ലാവരിലും ഭയം തോന്നിക്കുന്ന ഒന്നാണ്. പല മാതാപിതാക്കളും കാത്തിരുന്ന് കിട്ടിയ ഒരു കുഞ്ഞിന് ഇത്തരത്തിലൊരു അസുഖം ഉണ്ട് എന്നു പറയുമ്പോള്‍ തകര്‍ന്നു പോകാറുണ്ട്. പക്ഷെ അത്തരത്തില്‍ ആരും വിഷമിക്കേണ്ടതില്ലെന്ന് പറയുകയാണ് ഡോ ആര്‍ സുരേഷ് കുമാര്‍. ഹൃദയത്തിന് എന്തു രോഗമാണെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ട ചികിത്സ നല്‍കുകയൊ അല്ലെങ്കില്‍ സര്‍ജറി ചെയ്യുകയോ ചെയ്താല്‍ കുഞ്ഞ് തൊണ്ണൂറു ശതമാനവും പൂര്‍ണ്ണ ആരോഗ്യവാനായിട്ട് ജീവിക്കാനുള്ള സാധ്യതയേറെയാണ്.

അന്‍പതു വര്‍ഷം മുന്‍പ് ഒരു കുട്ടി ഹൃദ്രോഗവുമായി ജനിച്ചു കഴിഞ്ഞാല്‍ ആ കുട്ടി ജീവിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ കുട്ടികളിലുണ്ടാകുന്ന ഏത് ഹൃദ്രോഗത്തിനും പരിഹാരമുണ്ട പ്രത്യേകിച്ച് കേരളത്തില്‍. ഹൃദ്രോഗമുള്ള ഒരു കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരാനുള്ള എല്ലാ ചികിത്സാ വഴികളും കേരളത്തില്‍ വന്നിട്ടുണ്ട്.

ഇത്തരത്തിലൊരു മുന്നേറ്റത്തിന് കാരണം ആരോഗ്യ മേഖലയിലും സാങ്കേതിക മേഖലയിലും ഉണ്ടായ മാറ്റങ്ങളാണ്. ഹൃദ്രോഗമുള്ള ഒരു കുട്ടിയെ ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍ക്ക് ഇന്ന് ആവശ്യമായ എല്ലാ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാണ് അതുകൊണ്ടു തന്നെ ഹൃദ്രോഗമുള്ള ഒരു കുട്ടിയെ പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു കൊണ്ടു വരാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News