ഭരണഘടനയെക്കുറിച്ചുളള ഗവര്‍ണറുടെ അജ്ഞതയാണ് മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നത് : നിയമവിദഗ്ധര്‍

ധനമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത് ഭരണഘടനയെക്കുറിച്ചുളള ഗവര്‍ണറുടെ അജ്ഞതയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് നിയമവിദഗ്ധര്‍. തനിക്ക് പ്രീതിയില്ല എന്ന പേരില്‍ മന്ത്രിമാരെ മാറ്റാനോ അതിനായി ആവശ്യപ്പെടാനോ ഉളള അധികാരം ഗവര്‍ണര്‍ക്കില്ല. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി യാതൊരുവിധ അധികാരങ്ങളില്ലെന്നും മന്ത്രിസഭയുടെ ഉപദേശക നിര്‍ദേശങ്ങള്‍ അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തനിക്ക് പ്രീതിയല്ല എന്ന പേരില്‍ ഒരു മന്ത്രിയെ മാറ്റാനോ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഭരണഘടനയെക്കുറിച്ചുളള ഗവര്‍ണറുടെ അജ്ഞതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും ഹൈക്കോടതി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ആവിഷ്കാര സ്വാതന്ത്ര്യം ഉളള നാടാണ് ഇന്ത്യ. ഗവര്‍ണറെ വിമര്‍ശിച്ചു എന്ന പേരില്‍ രാജി ആവശ്യപ്പെടുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News