വെറൈറ്റിക്ക്‌ ഉരുളക്കിഴങ്ങ് പപ്പടമായാലോ?

ഈവനിംഗ് സനാക്‌സിനും ഊണിനൊപ്പം കഴിക്കാന്‍ ഉരുളക്കിഴങ്ങ് പപ്പടം.

ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ് നാലെണ്ണം

ജീരകം ഒരു ടീസ്പൂണ്‍

വറ്റല്‍മുളക് ചതച്ചത്…ഒരു ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് ഉടച്ചെടുക്കുക. ഇതിലേക്ക് അല്പം ജീരകവും മുളക് ചതച്ചതും ഉപ്പും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. അതില്‍നിന്ന് ഓരോ ഉരുളകളെടുത്ത് പ്ലാസ്റ്റിക് ഷീറ്റില്‍വെച്ച്, മറ്റൊരു പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടുക. ശേഷം ഒരു പ്ലേറ്റുപയോഗിച്ച് നന്നായി അമര്‍ത്തുക. അപ്പോള്‍ പപ്പടത്തിന്റെ ആകൃതിയില്‍ പരത്തിക്കിട്ടും. ഇനി വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കാം. (വറ്റല്‍മുളക് ചതച്ചതിനുപകരം കാന്താരിമുളകോ പച്ചമുളകോ ചതച്ചതും അല്ലെങ്കില്‍ മുളകുപൊടിയും ഉപയോഗിക്കാം. കൈയില്‍ അല്പം എണ്ണ പുരട്ടിയശേഷം വേണം, ഉരുളക്കിഴങ്ങ് ഉരുളയാക്കിയെടുക്കാന്‍. അല്ലെങ്കില്‍ കൈയില്‍ ഒട്ടിപ്പിടിക്കും).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News