V Shivankutty: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചു: മന്ത്രി വി. ശിവന്‍കുട്ടി

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി നടപ്പ് അദ്ധ്യയന വര്‍ഷത്തിലേക്കായി 262.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി(V Shivankutty). പാചകത്തൊഴിലാളികള്‍ക്കുള്ള ശമ്പളവും പാചക ചെലവും ഉള്‍പ്പെടുന്നതാണ് ഈ സംഖ്യ. കേന്ദ്രവിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാന വിഹിതമായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു.

കേന്ദ്രവിഹിതം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അധിക വിഹിതം അനുവദിച്ചാണ് ഈ വര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ പാചക തൊഴിലാളികള്‍ക്കുള്ള കൂലിയുടെ വിഹിതം നല്‍കിയത്. ഈ അദ്ധ്യയന വര്‍ഷത്തില്‍ 278 കോടി രൂപയാണ് കേന്ദ്രവിഹിതമായി മൊത്തം ലഭിക്കേണ്ടത്. അതില്‍ 110.38 കോടി രൂപ കൂടി ഇനി ലഭ്യമാകാനുണ്ട്.

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി

ആലപ്പുഴയില്‍(Alappuzha) വീണ്ടും പക്ഷിപ്പനി(Bird flu). ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. ഇതേത്തുടര്‍ന്ന് 20,471 പക്ഷികളെ കൊന്നൊടുക്കും. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചത് വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍നിന്നാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഈ ഭാഗങ്ങളിലേക്ക് പക്ഷികളെ കൊണ്ടുവരുന്നതും നിരോധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News