Shashi Tharoor: തരൂര്‍ ഇല്ല; കേരളത്തില്‍ നിന്ന് ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെസിയും: 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റി

മല്ലികാര്‍ജുന്‍ ഖാര്‍ഗെ(Mallikarjun Kharge) എഐസിസി അധ്യക്ഷനായി സ്ഥാനമേറ്റതിന് പിന്നാലെ, കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും ഇടംപിടിച്ചു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സ്റ്റിയറിംഗ് കമ്മിറ്റി.

അധ്യക്ഷ സ്ഥാനത്തേയ്ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂര്‍(Shashi Tharoor) സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഇടംപിടിച്ചില്ല. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശശി തരൂരിനെയും ഒപ്പം കൂട്ടി മുന്നോട്ടുപോകുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.അടുത്ത പ്ലീനറി സമ്മേളനം വരെയാണ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ കാലാവധി. മാര്‍ച്ചില്‍ പ്ലീനറി സമ്മേളനം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കോണ്‍ഗ്രസില്‍ അഴിച്ചുപണിയുടെ ഭാഗമായി എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളും ജനറല്‍ സെക്രട്ടറിമാരും ചുമതലക്കാരും രാജിക്കത്ത് നല്‍കിയിരുന്നു. പുതിയ അംഗങ്ങളെ ഖാര്‍ഗെ തെരഞ്ഞെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News