A Vijayaraghavan: ഗവര്‍ണര്‍ പറയുന്ന പോലെ ഭരിക്കാന്‍ ജനാധിപത്യ സര്‍ക്കാറിന് കഴിയില്ല: എ വിജയരാഘവന്‍

ഗവര്‍ണര്‍(Governor) പറയുന്ന പോലെ ഭരിക്കാന്‍ ജനാധിപത്യ സര്‍ക്കാറിന് കഴിയില്ലെന്ന് സിപിഐഎം(CPIM) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍(A Vijayaraghavan). ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കി കേരളത്തില്‍ ഒന്നും ചെയ്യാന്‍ BJPക്ക് കഴിയില്ല. ചെങ്കൊടി ഉള്ളടത്തോളം അത് അടക്കില്ലെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു.

കേന്ദ്രാധികാരവും ഗവര്‍ണര്‍ പദവിയും ഉപയോഗിച്ച് ഭരണത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും ബിജെപി സര്‍ക്കാര്‍ എത്ര ശ്രമം നടത്തിയാലും ഇടതുമുന്നണി സര്‍ക്കാരിനെ ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. മാരാരിക്കുളം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ് എല്‍ പുരത്ത് ചേര്‍ന്നപൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ കേരളത്തെ വെല്ലുവിളിക്കുന്നു: എം സ്വരാജ്

ഗവര്‍ണര്‍(Governor) കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് സിപിഐഎം(CPIM) സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്(M Swaraj). ജനാധിപത്യത്തോട് ബഹുമാനമില്ലാത്ത ഗവര്‍ണര്‍ ആര്‍എസ്എസിന്റെ അടിമയാണ്. അസഹിഷ്ണുതയുടെ ആള്‍രൂപമാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നും എം സ്വരാജ് പ്രതികരിച്ചു.

ഗവര്‍ണറുടെ പ്രവൃത്തികള്‍ കേരളത്തോടുള്ള വെല്ലുവിളിയാണ്. തരംതാണ ഏകാധിപത്യ പ്രവണതയാണ് ഗവര്‍ണര്‍ക്കുള്ളത്. ഇതിനെതിരെ കേരളം ശക്തമായി തന്നെ പ്രതിഷേധിക്കും. ശുദ്ധവിവരക്കേടിന്റെ ആള്‍ രൂപമായി ആരിഫ് മുഹമ്മദ് ഖാന്‍ മാറുകയാണ്. കേരളത്തെ അപമാനിക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന തൊഴില്‍. മലയാളികളുടെ പ്രീതി നഷ്ടപ്പെട്ട ഗവര്‍ണര്‍ രാജിവയ്ക്കണമെന്നും എം സ്വരാജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here