M B Rajesh: മില്‍മ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാനാകുന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വനിതാഘടക പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യണം: എം ബി രാജേഷ്

മില്‍മ(Milma) ഉല്‍പ്പന്നങ്ങള്‍ കൂടി വിതരണം ചെയ്യാനാകുന്ന നിലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വനിതാ ഘടക പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യണമെന്ന് മന്ത്രി എം ബി രാജേഷ്(M B Rajesh). സ്വന്തമായി വാഹനമുള്ളവരും ഇല്ലാത്തവരുമായ വനിതകള്‍ക്ക് പാല്‍ ശേഖരിച്ച് വീടുകളില്‍ വിതരണം ചെയ്യുന്നത് സാധ്യമാക്കാന്‍ ആവശ്യമായ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതി ഏറ്റെടുക്കാന്‍ ഈ വര്‍ഷത്തെ പദ്ധതി രൂപീകരണ മാര്‍ഗരേഖ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

സ്വയം തൊഴിലിന് ടാക്‌സി കാര്‍, പിക് അപ് വാന്‍, ഇരുചക്ര വാഹനം, ഓട്ടോറിക്ഷ തുടങ്ങിയവ വനിതകള്‍ക്ക് നല്‍കുന്നതിനുള്ള പദ്ധതികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാം. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ പൊതുവിഭാഗം വികസനഫണ്ടിന്റെ ചുരുങ്ങിയത് 10%മെങ്കിലും വനിതാ ഘടക പദ്ധതിക്ക് വകയിരുത്തുന്നുണ്ട്. സ്ത്രീകളുടെ തൊഴിലും വരുമാനവും സാമൂഹ്യപദവിയും ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

മില്‍മയുടെ ഭാഗമായ ഉല്‍പ്പന്ന വിതരണം തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ പ്രോത്സാഹിപ്പിക്കണം. അതിന് ആവശ്യമായ സഹായം വിതരണക്കാരായ സ്ത്രീകള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒരുക്കിനല്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News