മഹാരാഷ്ട്ര മന്ത്രിസഭ ഉടൻ വിപുലീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്ര മന്ത്രിസഭ ഉടൻ വിപുലീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്  പറഞ്ഞു. പുതിയ അംഗങ്ങളിൽ ഭൂരിഭാഗവും സംസ്ഥാന മന്ത്രിമാരായിരിക്കുമെന്നും ഫഡ്‌നാവിസ് തന്റെ ഔദ്യോഗിക വസതിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉൾപ്പെടെ 18 കാബിനറ്റ് മന്ത്രിമാരാണ് സംസ്ഥാന മന്ത്രിസഭയിൽ നിലവിലുള്ളത്. ബിജെപിയിൽ നിന്നും  ശിവസേന ഷിൻഡെ നേതൃത്വത്തിലുള്ള വിഭാഗത്തിൽ നിന്നുമായി  ഒമ്പത് മന്ത്രിമാർ വീതമുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

ഷിൻഡെയുടെ വിമത നീക്കത്തെ തുടർന്ന് മഹാ വികാസ് അഘാഡി സർക്കാർ താഴെ വീണതിന് ശേഷമാണ് ഷിൻഡെ ബിജെപി സർക്കാർ അധികാരമേറ്റെടുത്തത്. തുടർന്ന് ഏക്‌നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്‌നാവിസും മാത്രമാണ് കഴിഞ്ഞ  ജൂൺ 30 ന്  സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് ആദ്യത്തെ മന്ത്രിസഭാ വികസനം ഓഗസ്റ്റ് 9 നാണ് നടന്നത്. ഇതോടെ മന്ത്രിപദം ലഭിക്കാതിരുന്ന വലിയൊരു വിഭാഗം എം എൽ മാർ അതൃപ്തി രേഖപ്പെടുത്തിയത് ഷിൻഡെ സർക്കാരിന് തലവേദനയായിരുന്നു. അടുത്ത മന്ത്രിസഭാ വികസനത്തിൽ ഉൾപ്പെടുത്താമെന്ന മോഹനവാഗ്ദാനം നൽകിയത് ഇവരെയെല്ലാം പിടിച്ച് നിർത്തിയിരിക്കുന്നത്. വരാനിരിക്കുന്ന വിപുലീകരണം ഇടഞ്ഞു നിൽക്കുന്ന എം എൽ എ മാരെ തൃപ്തിപ്പെടുത്താനായില്ലെങ്കിൽ സർക്കാരിന് വലിയ വെല്ലുവിളിയാകും.

മഹാരാഷ്ട്ര  മന്ത്രിസഭയിൽ  43 അംഗങ്ങൾ വരെ ഉൾപ്പെടുത്താമെന്നിരിക്കെ അടുത്ത വിപുലീകരണം ഉടനെയുണ്ടാകുമെന്നാണ് ഫഡ്‌നാവിസ് അറിയിച്ചത്.  ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്ന ചോദ്യത്തിന്, അത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും  ഫഡ്‌നാവിസ് പറഞ്ഞു. ബിഎംസി തിരഞ്ഞെടുപ്പ്, ഒബിസി രാഷ്ട്രീയ ക്വാട്ട എന്നിവയെച്ചൊല്ലി കോടതികളിൽ സമർപ്പിച്ച ഹർജികളെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News