Arvind Kejriwal: കറന്‍സി നോട്ടുകളില്‍ ലക്ഷ്മിദേവിയുടെ ചിത്രം ഉള്‍പ്പെടുത്തണം; ഹിന്ദുത്വ കാര്‍ഡിറക്കി കെജ്രിവാള്‍

ഗുജറാത്ത് തെരഞ്ഞെടുപ്പിന്(Gujarat Election) മുന്നോടിയായി ഹിന്ദുത്വ കാര്‍ഡിറക്കി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍(Arvind Kejriwal). ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം പുതിയ കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാന്‍ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് കെജ്രിവാള്‍ പറയുന്നത്. ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിര്‍ത്തണം. മറുവശത്ത് ഗണേശ ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉള്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്തിന് മുഴുവന്‍ അതിന്റെ അനുഗ്രഹമുണ്ടാകും.

85 ശതമാനം മുസ്ലിംകള്‍ ഉള്ള ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കളെന്നും കെജ്രിവാള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News