kadakampally surendran: തനിക്കെതിരെ കരിങ്കൊടി കാണിച്ചവരെ അറസ്റ്റ് ചെയ്യേണ്ടന്ന് പൊലീസിനോട് നിര്‍ദ്ദേശിച്ച് കടകംപള്ളി സുരേന്ദ്രന്‍

തനിക്കെതിരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യേണ്ടന്ന് പൊലീസിനോട് നിര്‍ദ്ദേശിച്ച് കടകംപള്ളി സുരേന്ദ്രന്‍(kadakampally surendran) എംഎല്‍എ. ബിജെപി(BJP) പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പൗഡിക്കോണത്ത് വച്ചായിരുന്നു സംഭവം. താന്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് വളര്‍ന്നുവന്നതാണെന്നും പ്രതിഷേധത്തില്‍ തളരുന്ന വ്യക്തിയല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അപവാദപ്രചരണത്തില്‍ താന്‍ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

SFI പ്രവര്‍ത്തകന് നേരെ RSS അക്രമം

പത്തനംതിട്ട(Pathanamthitta) റാന്നി വെച്ചുചിറയില്‍ എസ്എഫ്‌ഐ(SFI) പ്രവര്‍ത്തകന് നേരെ ആര്‍എസ്എസ്(RSS) അക്രമം. റാന്നി ഏരിയ ജോയിന്റ് സെക്രട്ടറി വൈശാഖ് ചന്ദ്രന് നേരയാണ് ആര്‍എസ്എസ് അക്രമം നടന്നത്. ആറംഗസംഘം ബൈക്കിലെത്തിയാണ് വൈശാഖിനെതിരെ അക്രമണം നടത്തിയത്. വൈശാഖിന്റെ വീടിന്റെ സമീപത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News