Kozhikode: മൊബൈല്‍ കടയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

കോഴിക്കോട്(Kozhikode) മാവൂരില്‍ മൊബൈല്‍ കടയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കര്‍ണാടക(Karnataka) സ്വദേശിയായ ഹരിഷയാണ് പോലീസിന്റെ(police) പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാവൂര്‍ ടൗണിലെ മൊബൈല്‍ കടയില്‍ മോഷണം നടന്നത്.

മാവൂര്‍ കെട്ടാങ്ങല്‍ റോഡിലെ അല്‍ഫലാഹ് മൊബൈല്‍ കടയില്‍ നിന്നായ് 1.35 ലക്ഷം രൂപയുടെ സാധനങ്ങള്‍ കളവ് പോയത്. 12 മൊബൈല്‍ ഫോണുകളും അഞ്ച് ഹെഡ് ഫോണുമായിരുന്നു മോഷണം പോയത്. കവര്‍ന്ന ഫോണുകളുടെ ഏതാനും പെട്ടികള്‍ കടയില്‍ ഉപേക്ഷിച്ചിരുന്നു. ഇവയുടെ ഐ.എം.ഇ.ഐ നമ്പര്‍ ഉപയോഗിച്ച് മാവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടക സ്വദേശിയായ ഹരിഷയെ പോലിസ് പിടികൂടിയത്.

ഇയാള്‍ വിറ്റ ഫോണ്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയതോടെയാണ് പോലീസ് അന്വേഷണം ഹരിഷയിലേക്ക് എത്തിയത്. ബുധനാഴ്ച ഇയാള മാവൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here