Number plate: നമ്പര്‍ പ്ലേറ്റ് മറക്കാന്‍ വാഹനങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തുന്നതായി കണ്ടെത്തല്‍

നമ്പര്‍ പ്ലേറ്റ്(Number plate) മറക്കാന്‍ വാഹനങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തുന്നതായി കണ്ടെത്തി. കോഴിക്കോട് സിറ്റി ട്രാഫിക് പോലിസ്(Kozhikode city traffic police) നടത്തിയ പരിശോധനയിലാണ് കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറക്കുന്ന പുതിയ വിദ്യ ശ്രദ്ധയില്‍പെട്ടത്. രണ്ടു മാസത്തിനിടെ പത്തോളം ബൈക്കുകളാണ് പൊലിസ് പിടികൂടിയത്.

ഏതുസമയവും നമ്പര്‍ മറച്ചു പിടിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ ബൈക്കുകളുടെ നമ്പര്‍ പ്ലെയ്റ്റുകള്‍ ക്രമീകരിച്ചത്. നമ്പര്‍ പ്ലെയ്റ്റിന് മുകളില്‍ വെറുതെ ഒന്നു തട്ടിയാല്‍ മതി നമ്പര്‍ പ്ലെയ്റ്റ് കാണാമറയത്താകും.

ഇത്തരം വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമാകുന്നു എന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി ട്രാഫിക് പോലിസ് നടത്തിയ ഓപ്പറേഷന്‍ ടെയില്‍ റ്റിഡിയില്‍ രണ്ടു മാസത്തിനിടെ പത്തോളം ന്യൂജന്‍ ബൈക്കുകളാണ് പിടികൂടിയത്.

ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയിലൂടെ ഇത്തരം സംവിധാനങ്ങള്‍ വില്‍ക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച് കടന്നു കളയുന്നതു മുതല്‍ പിടിച്ചുപറിയും കൊലപാതകവുമുള്‍പ്പടെയുള്ള വലിയ കുറ്റകൃത്യങ്ങള്‍ക്കും ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കപ്പെടുമെന്നതാണ് ഭീഷണി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here