ADVERTISEMENT
പ്രൊഫസര്‍ എം കെ സാനു മാഷിന് ഇന്ന് 96-ാം പിറന്നാള്‍. സാനുമാഷിന്‍റെ ജന്മദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് കൊച്ചിയിലെ വിവിധ സാമൂഹിക, സാംസ്കാരിക കൂട്ടായ്മകള്‍. പ്രായം തളര്‍ത്താത്ത കരുത്തുമായി 96ന്‍റെ നിറവിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സാനുമാഷ്.
കൊച്ചിയിലെ സാനുമാഷിന്‍റെ വസതിയില്‍ എപ്പോഴും തിരക്കാണ്. പ്രായം 96 കടന്നുവെങ്കിലും സാമൂഹ്യ സാംസ്കാരിക രംഗത്ത് സാനുമാഷിന് വാര്‍ധക്യമില്ല. സാഹിത്യ നിരൂപകന്‍, വാഗ്മി, അദ്ധ്യാപകന്‍, എഴുത്തുകാരന്‍ തുടങ്ങി സാംസ്‌കാരിക മേഖലയുടെ സര്‍വ്വ തലങ്ങളിലും പുതിയ തലമുറയ്ക്ക് വഴികാട്ടിയാണ് മലയാള സാഹിത്യത്തിന്‍റെ കാരണവര്‍.
എല്ലാവരെയും സ്നേഹിക്കണം, ജാതിമതവ്യത്യാസമില്ലാതെ സഹായിക്കണം ജന്മദിനത്തില്‍ സാനുമാഷിന് ഓര്‍മ്മപ്പെടുത്താനുളളത് ഇത് മാത്രം.
സാനുമാഷിന് ജന്മദിനാശംസകളുമായി വീട്ടിലെത്തുന്നവര്‍ നിരവധിയാണ്. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ വീട്ടിലെത്തി അദ്ദേഹത്തിന് ജന്മദിനാശംകള്‍ നേരുകയും ആദരിക്കുകയും ചെയ്തു. ഇടത് സഹയാത്രികനായ സാനുമാഷ് എന്നും പുരോഗമന ചിന്തകളുടെ വക്താവ് കൂടിയാണ്.
കൊച്ചിയിലെ സാംസ്കാരിക കൂട്ടായ്മകളിലും പരിപാടികളിലും സജീവ സാന്നിധ്യമായ സൗമ്യമുഖം. 80തിലധികം പുസ്തകങ്ങള്‍ എഴുതിയ സാനുമാഷിനെ തേടിയെത്താത്ത പുരസ്കാരങ്ങളും അപൂര്‍വ്വം. പ്രായം തളര്‍ത്താത്ത മനസ്സുമായി പുതിയ തലമുറയുടെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന മനുഷ്യസ്നേഹിയായ വന്ദ്യഗുരുനാഥന് ജന്മദിനാശംസകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.