പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ പുതുക്കി കേരളം | Punnapra-Vayalar

പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ പുതുക്കി കേരളം.പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി ദീപശിഖാ പ്രയാണങ്ങള്‍ രാവിലെ പ്രയാണം തുടങ്ങി. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ജി സുധാകരൻ ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു. വൈകീട്ടാണ് വാരാചരണത്തിന്‍റെ സമാപനസമ്മേളനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖാ പ്രയാണം പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ പകർന്നു നൽകിയതോടെയാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്.

ഇതിനോടൊപ്പം മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖയും വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും.തുടർന്ന്‌ വാരാചരണ കമ്മിറ്റി ഭാരവാഹികൾ ഇരു ദീപശിഖയും രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. ഇതിനു ശേഷം നടക്കുന്ന വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനം നടക്കും.

പിന്നീട് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള സമ്മേളനവും ഇവിടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ നേതാവ് കാനം രാജേന്ദ്രൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ തുടങ്ങി ഇരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രമുഖരായ നേതാക്കളെല്ലാം വാരാചരണത്തിന് സമാപനം കുറിച്ചുള്ള സമ്മേളനത്തിൽ പങ്കെടുക്കും.രാവിലെ മുതൽ തന്നെ വയലാർ സാക്ഷി മണ്ഡപത്തിൽ പുന്നപ്ര വയലാർ സമര സേനാനികളുടെ പിന്മുറക്കാർ എത്തി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here