ADVERTISEMENT
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് ദില്ലിയിൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ഹരിയാനയിൽ ചേരുന്ന ആഭ്യന്തര സുരക്ഷാ ദേശീയ നയരൂപീകരണത്തിനുള്ള സംസ്ഥാനങ്ങളുടെ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
ആഭ്യന്തര സുരക്ഷയ്ക്കായി ദേശീയ നയരൂപീകരണത്തിനുള്ള സംസ്ഥാനങ്ങളുടെ രണ്ട് ദിവസത്തെ യോഗം ഇന്ന് തുടങ്ങും.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഹരിയാനയിലെ സൂരജ്കുണ്ഡിലാണ് യോഗം.പ്രാധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
രണ്ടു ദിവസത്തെ യോഗത്തിൽ പിണറായി വിജയൻ അടക്കം മുഖ്യമന്ത്രിമാരും ചീഫ് സെക്രട്ടറിമാരും പൊലീസ് മേധാവിമാരും പങ്കെടുക്കും. കേന്ദ്രസേനാ മേധാവിമാരും യോഗത്തിനെത്തും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലെ ഏകോപനം വർധിപ്പിക്കുകയാണ് മുഖ്യലക്ഷ്യം.
പൊലീസ് സേനാ നവീകരണം, സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യൽ, കുറ്റകൃത്യങ്ങൾ തടയുന്നതിൽ സാങ്കേതികവിദ്യയുടെ ഉപയോഗം, അതിർത്തി സംരക്ഷണം, തീരസുരക്ഷ, ലഹരിക്കടത്ത്, സ്ത്രീ സുരക്ഷ എന്നിവ ചർച്ചയാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.