വയലാര്‍ ഓര്‍മയായിട്ട് 47 വര്‍ഷം | Vayalar Ramavarma

മലയാളിയുടെ നാവിൽ നിന്നും മായാത്ത ആയിരത്തിലേറെ ഗാനങ്ങൾ.പ്രണയം,വിരഹം,വിപ്ലവം,ഭക്തി അങ്ങനെ എങ്ങും നിറഞ്ഞു നിന്ന വരികൾ. മലയാളിക്ക് ഓർക്കാൻ ഒരേ ഒരു വയലാർ. വയലാറിൻറെ ചരമവാർഷികദിനമാണിന്ന്.

പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ ഓർമയായിട്ട് 47 വർഷം.കാൽപ്പനികത നിറഞ്ഞ സംഗീതസാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാർ അനശ്വരനായിത്തീർന്നത്.
സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകൾ വയലാർ തന്റെ തൂലികയിലൂടെ പകർത്തിയപ്പോൾ അവയൊക്കെയും മനോഹരമായ പാട്ടുകളും കവിതകളുമായി മാറി.

ഇതിഹാസങ്ങളും പുരാണങ്ങളും വയലാറിന്റെ രചനകളിലൂടെ പുനർജനിച്ചപ്പോൾ കഥാപാത്രങ്ങൾക്ക് അഴകും മിഴിവും ഏറി.മലയാളിക്ക് മറക്കാനാകാത്ത പാട്ടുകളിൽ ഏറെയും വയലാറിൻറെ തൂലികയിൽ പിറന്നതാണ്. ആ പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന എത്രയെത്ര പാട്ടുകൾ.

വയലാർ-ജി.ദേവരാജൻ കൂട്ടുകെട്ട് മലയാളത്തിൽ സൃഷ്ടിച്ചത് പാട്ടുകളുടെ മാസ്മരിക ലോകം. ആ പാട്ടുകളുടെ അഴക് ഒന്നു വേറെത്തന്നെയായിരുന്നു.

ഇരുപതിലേറെ സംഗീത സംവിധായകർക്ക് വേണ്ടി വയലാർ ഗാനങ്ങൾ എഴുതി. നാടകമാകട്ടെ, സിനിമയാകട്ടെ…മലയാളത്തിൽ ഏറ്റവും കൂടുതൽ വിപ്ലവഗാനങ്ങൾ സമ്മാനിച്ചത് വയലാറാണ്.ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്തു വയലാർ.

വിടവാങ്ങി നാലര പതിറ്റാണ്ടുകൾക്കിപ്പുറവും കവിയുടെ സർഗസംഗീതത്തിന് മരണമില്ല. ആ കവിതകളും വിപ്ലവഗാനങ്ങളും പാട്ടുകളും ഇനിയും തലമുറകൾ പാടിനടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel