
കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലപാതകക്കേസ് പ്രതി ശ്യാംജിത്തിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിക്കും.വളളിയായിലെ വിഷ്ണുപ്രിയയുടെ വീട്, ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ കട തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുക്കുക.നാല് ദിവസത്തേക്കാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതി ശ്യാംജിത്തിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.
വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വളളിയായിലെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടു പോകും. വിഷ്ണുപ്രീയയെ തലയ്ക്കടിച്ചു വീഴ്ത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയത് കൂത്തുപറമ്പിലെ കടയിൽ നിന്നാണെന്ന് പ്രതി മൊഴി നൽകിയിരുന്നു. ഇവിടെ എത്തിച്ചും തെളിവ് ശേഖരിക്കും.
വിഷ്ണുപ്രിയയുടെ സുഹൃത്തിനെ പിൻതുടർന്ന് കോഴിക്കോട് വരെ ശ്യാംജിത്ത് പോയിരുന്നു.ഇവിടെയും തെളിവെടുപ്പിനായി കൊണ്ടു പോകും.കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് മാനന്തേരിയിലെ ശ്യാംജിത്തിൻ്റെ വീട് ആയുധങ്ങളും വസ്ത്രങ്ങളും ഒളിപ്പിച്ച സ്ഥലം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു.
പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നും പാനൂർ ഇൻസ്പെക്ടർ എം പി ആസാദ് കഴിഞ്ഞ ദിവസം വിവരങ്ങൾ ശേഖരിച്ചു.ഈ മാസം 22 നാണ് പ്രണയപ്പകയുടെ പേരിൽ വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് നിഷ്ഠുരമായി കൊലപ്പെടുത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here