കൊല്ലം കൊട്ടാരക്കരയിൽ യുവ അഭിഭാഷകന് വെടിയേറ്റു. കൊട്ടാരക്കര പുലമൺ സ്വദേശി മുകേഷിനാണ് (34) വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
മുഖ്യപ്രതി പ്രൈം അലക്സ് ഉൾപ്പെടെ രണ്ടു പേർ പിടിയിലായതായാണ് റിപ്പോർട്ട്. പ്രൈമും മുകേഷും തമ്മിലുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ മുതൽ അയൽവാസികളായ ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇന്നലെ വൈകീട്ടോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടെ എയർഗൺ ഉപയോഗിച്ച് പ്രൈം, അഭിഭാഷകന് നേരെ വെടിയുതിർക്കുകയായിരുന്നു.
മുകേഷിന്റെ തോളിനാണ് വെടിയേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തോളിലേറ്റ വെടിയുണ്ട നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു.
പിടിയിലായ പ്രൈം അലക്‌സ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നു പരിക്കേറ്റ മുകേഷിന്റെ അമ്മ കനകമ്മ പ്രതികരിച്ചു. കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് എസിപി പ്രതികരിച്ചു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.