കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് ; എന്‍ഐഎ വിവര ശേഖരണം തുടങ്ങി | Coimbatore

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ എന്‍ഐഎ വിവര ശേഖരണം തുടങ്ങി.കൊല്ലപ്പെട്ട ജമീഷ മുബീന്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന നിഗമനത്തിലാണ് അന്വേഷണം. കേന്ദ്ര ഏജന്‍സികള്‍ അടുത്തിടെ നടത്തിയ ലഹരി വേട്ടയുമായി ബന്ധമുണ്ടോ എന്നുകണ്ടെത്താന്‍ കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയും വിവര ശേഖരണം ആരംഭിച്ചു.

കോയമ്പത്തൂര്‍ ഉക്കടത്ത് കാറില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭത്തില്‍ എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. നഗരത്തിലെ അഞ്ചു സ്ഥലങ്ങള്‍ രേഖപ്പെടുത്തിയ കടലാസ് കൊല്ലപ്പെട്ട ജമീഷ മുബീന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു.

സിറ്റിപോലിസ് കമ്മിഷണറേറ്റ്, കലക്ടറേറ്റ്, വിക്ടോറിയ ഹാള്‍, ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍, റേസ് കോഴ്‌സ് എന്നീ സ്ഥലങ്ങളാണ് മാര്‍ക് ചെയ്തിരുന്നത്. യു ട്യൂബില്‍ ബോംബ് നിര്‍മാണത്തിന്റെ വിശദാംശങ്ങളും ഇയാള്‍ തിരഞ്ഞിട്ടുണ്ട്.

എന്‍ഐഎ ഡിഐജി വന്ദന, എസ് പി ശ്രീജിത്ത് എന്നിവര്‍ പോലിസില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടി. കേന്ദ്ര ഏജന്‍സികള്‍ സമീപകാലത്തുനടത്തിയ ലഹരിമരുന്നു വേട്ടയുമായി ബന്ധമുണ്ടോ എന്നു പരിശോധിയ്ക്കാന്‍ കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയും വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഉക്കടത്ത് കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനടുത്ത് കാര്‍ പൊട്ടിത്തെറിച്ചത്. 31-ന് കോയമ്പത്തൂരില്‍ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News