സര്‍വകലാശാലകളുടെ കരിക്കുലം പരിഷ്‌ക്കരണം;മോഡല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് നടപടിക്രമങ്ങള്‍ ഉടന്‍

സര്‍വകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മോഡല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനം. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച രണ്ടു ദിവസത്തെ കൊളോക്വിയത്തിന്റെ ഭാഗമായാണ് തീരുമാനം. കൊളോക്വിയത്തില്‍(colloquium) മൂന്ന് റിപ്പോര്‍ട്ടുകളിന്‍മേല്‍ സജീവ ചര്‍ച്ച നടന്നു.

വിദ്യാര്‍ഥികളുടെ അവകാശപത്രിക ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോളോക്വിയം വേദിയായി. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ലബോറട്ടറികളും അടിസ്ഥാന സൗകര്യങ്ങളും എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തും. സര്‍വകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മോഡല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതും സജീവ പരിഗണയിലാണ്. വിദ്യാര്‍ഥികളുടെ അഭിരുചികള്‍ക്കനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി സ്‌കില്‍ കോഴ്സുകള്‍, ഫൗണ്ടേഷന്‍ കോഴ്സുകള്‍, തൊഴില്‍ പരിശീലനത്തിനുള്ള ഇന്റേണ്‍ഷിപ് എന്നിവ നാലുവര്‍ഷ ബിരുദ കോഴ്സുകളില്‍ ഉണ്ടാകും.

പ്ലേസ്മെന്റ് സെല്ലുകള്‍ സ്ഥാപനതലത്തില്‍ ശക്തിപ്പെടുത്തും. കലാലയങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. JRF, SRF ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ് നല്‍കും. ഇന്റഗ്രേറ്റഡ് PhD കോഴ്സുകള്‍ ആരംഭിക്കും. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് രചനയില്‍ ആവശ്യമായ വിദഗ്ധ പരിശീലനം നല്‍കും. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളിലെ 50 കോളേജുകളില്‍ പുതുതലമുറ കോഴ്സുകള്‍ ആരംഭിക്കും.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കാനാകില്ല. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ് . ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ റിപ്പോര്‍ട്ടുകളില്‍ നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും അതേപടി നടപ്പാക്കില്ലെന്നും പ്രയോഗികതയുടെയും സര്‍ക്കാരിന്റെ നയസമീപനങ്ങളുടെയും അടിസ്ഥാനത്തിലും തീരുമാനങ്ങള്‍ കൈകൊള്ളാനുമാണ് തീരുമാനം. അധ്യാപക- അനധ്യാപക – ഗവേഷക – വിദ്യാര്‍ത്ഥി – പ്രിന്‍സിപ്പാള്‍മാരും മാനേജ്‌മെന്റ് സംഘടനകളുടെ പ്രതിനിധികളും വിവിധ സര്‍വകലാശാല, സര്‍ക്കാര്‍ സ്ഥാപന പ്രതിനിധികളും കൊളോക്വിയത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News