ബാറിലെ വെടിവെയ്പ്പ് ; കാരണം തേടി പോലീസ് | Kundannur

കൊച്ചി കുണ്ടന്നൂരിൽ ഒജിഎസ് കാന്താരി ബാറിൽ നടന്ന വെടിവെപ്പിന്റെ കാരണം തേടി പോലീസ്. സംഭവത്തിൽ എഴുപുന്ന സ്വദേശി റോജൻ , സുഹൃത്ത് ഹാരോൾഡ് എന്നിവർ പിടിയിലായിരുന്നു. പ്രതികൾക്കെതിരെ വധശ്രമം, ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തു.

എഴുപുന്ന സ്വദേശി റോജൻ , സുഹൃത്ത് ഹാരോൾഡ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. റോജൻ നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണ്. ഇയാൾക്കെതിരെ വധശ്രമത്തിനും ആയുധം കൈവശം വച്ചതും ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തു.

ഒജിഎസ് കാന്താരി ബാറിൽ നടന്ന വെടിവെപ്പിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇന്നലെ പോലീസ് സീൽ ചെയ്ത ബാറിൽ ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും. പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയേക്കും.

ഇന്നലെ വൈകിട്ട് 3.45നാണ് ജി സി കാന്താരി ബാറിൽ വെടിവെപ്പുണ്ടായത്.മദ്യപിച്ച ശേഷം ബിൽ കൗണ്ടറിലെത്തി പണം നൽകിയ ശേഷം മടങ്ങിയ സംഘം പോക്കറ്റിൽ നിന്നും പിസ്റ്റൾ എടുത്ത് ബാറിലെ ഭിത്തിയിലേക്ക് രണ്ട് റൗണ്ട് നിറയൊഴിക്കുകയായിരുന്നു.

യാതൊരു പ്രകോപനവും കൂടാതെയാണ് വെടിയുതിർത്തതെന്ന് ബാറുടമയും ജീവനക്കാരും പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതികൾ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here