SNGOU:നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി…

നവകേരളം എന്ന ആശയം എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ചുവടുവെപ്പുകളില്‍ ഒന്നാണ് പിണറായി സര്‍ക്കാര്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(SNGOU). ലോകത്ത് തന്നെ ആദ്യമായി ജനപ്രതിനികള്‍ക്കായി കോഴ്‌സ് തുടങ്ങി എസ് എന്‍ ഓപ്പണ്‍ യൂണി വേഴ്‌സിറ്റി ലോകത്തിനാകെ ജനാധിപത്യം എങ്ങനെ ശക്തിപ്പെടുത്താമെന്ന് വഴികാട്ടിയായി.

കേരളത്തിലെ ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കില എന്നിവയുമായി ചേര്‍ന്ന് ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങി. അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിര്‍വ്വഹണവും എന്ന വിഷയത്തിലാണ് കോഴ്‌സ് നടത്തിയത്. വിശ്വമാനവികനായ ഗുരുവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ സര്‍വ്വകലാശാലയില്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് എന്ന വിഷയത്തില്‍ ഡിഗ്രി കോഴ്‌സും തുടങ്ങി. വിദൂര വിദ്യാഭ്യാസത്തിനു മാത്രമല്ല നവകേരള സൃഷ്ടിയാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ പി.എം.മുബാറക്ക് പാഷ കൈരളി ന്യൂസിനോട് പറഞ്ഞു.

ഏതെങ്കിലും സര്‍വ്വകലാശാല കോഴ്‌സുകളെ കോപ്പി ചെയ്തല്ല പാഠ്യ പദ്ധതി തയാറാക്കിയത്. എസ്.എന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ
വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരവും ലഭിച്ചു. യുജിസിയുടെ കീഴിലുള്ള ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ബ്യൂറോ (ഡിഇബി) അഞ്ച് ബിരുദം, രണ്ടു ബിരുദാനന്തര ബിരുദം ഉള്‍പ്പെടെ ഏഴ് കോഴ്‌സിനാണ് അംഗീകാരം നല്‍കിയത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി ലോകോത്തര നിലവാരത്തില്‍ എത്തിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. വിദ്യ കൊണ്ട് പ്രബുദ്ധരാകുവാന്‍ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ നാമം ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയതും മഹത്തരമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News