ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട് : മന്ത്രി കെ എന്‍ ബാലഗോപാല്‍ | K. N. Balagopal

ഗവർണറുടെ അപ്രീതിയിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കൂടുതൽ പ്രതികരണങ്ങള്‍ക്കില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

അതേസമയം ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇത്തരിലാണ്‌ ഗവർണർ മുന്നോട്ടു പോകുന്നതെങ്കിൽ അദ്ദേഹത്തെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്ന്‌ രാജ ഡൽഹിയിൽ പ്രതികരിച്ചു. ജനാധിപത്യ സംവിധാനത്തിൽ ഗവർണർ പദവിയുടെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കണം.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ബിജെപി– സംഘപരിവാർ അജണ്ട മുൻനിർത്തി അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നടത്തുന്നത്‌. കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്‌ അടക്കമുള്ള പ്രതിപക്ഷപ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി നിയമിച്ച ഗവർണർമാർ ഇത്തരത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. വിഷയത്തിൽ രാഷ്‌ട്രപതി അടിയന്തരമായി ഇടപെടണമെന്നും ഡി രാജ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here