ADVERTISEMENT
കൃത്യമായ രാഷ്ട്രീയ വീക്ഷണമോ ആശയ ദൃഢതയോ ഇല്ലാത്ത ഏതൊരു രാഷ്ട്രീയ മുന്നേറ്റവും അന്തിമമായി വലതുപക്ഷ ചേരിയില്‍ ചെന്നു പതിക്കുന്ന ആള്‍ക്കൂട്ടം മാത്രമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്(VK Sanoj).
ബിജെപിയെ നയിക്കുന്ന ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ ആം ആദ്മി പാര്‍ട്ടി പുല്‍കുകയാണ്. കോണ്‍ഗ്രസിന് സംഭവിച്ചതും അത് തന്നെയാണ്. തീവ്രമത വര്‍ഗ്ഗീയതയെ മൃദുമത വര്‍ഗ്ഗീയത കൊണ്ടല്ല നേരിടേണ്ടത്-വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
കൃത്യമായ രാഷ്ട്രീയ വീക്ഷണമോ ആശയ ദൃഢതയോ ഇല്ലാത്ത ഏതൊരു രാഷ്ട്രീയ മുന്നേറ്റവും അന്തിമമായി വലതുപക്ഷ ചേരിയില്‍ ചെന്നു പതിക്കുന്ന ആള്‍ക്കൂട്ടം മാത്രമാണ്.
രാജ്യത്തെ കറന്‍സികളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിക്കണമെന്നും, അത് രാജ്യത്തിന് അഭിവൃദ്ധി കൊണ്ടുവരുമെന്നും
അരവിന്ദ് കേജ്രിവാള്‍ പറയുമ്പോള്‍ അത് ട്രോളിലൊതുക്കാവുന്ന തമാശ മാത്രമല്ല.
ഇന്ത്യയില്‍ ഹിന്ദുത്വ ഫാസിസം അധികാത്തിലേറിയത് 96-ലോ 2014-നാലിലോ മാത്രമല്ല.
രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വലത്പക്ഷ പാര്‍ട്ടികള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടും അല്ലാതെയും നടത്തിയ വര്‍ഗ്ഗീയ പ്രീണന നയങ്ങളുടെ തുടര്‍ച്ച തന്നെയാണ് 2014 ല്‍ ഉണ്ടായത് എന്ന് കാണാം.
ബിജെപിയെ എതിര്‍ക്കുന്നു എന്നവകാശപ്പെടുന്ന അരവിന്ദ് കേജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ബിജെപി എന്ന മൂന്നക്ഷരത്തെ മാത്രമാണ് എതിര്‍ക്കുന്നത്. ബിജെപിയെ നയിക്കുന്ന ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ അവര്‍ പുല്‍കുകയാണ്. കോണ്‍ഗ്രസിന് സംഭവിച്ചതും ഇത് തന്നെയാണ്. തീവ്രമത വര്‍ഗ്ഗീയതയെ മൃദുമത വര്‍ഗ്ഗീയത കൊണ്ടല്ല നേരിടേണ്ടത്.
രാജ്യത്തെ ഭരണ ഘടനയുടെ ആമുഖം ദൈവ നാമത്തില്‍ ആരംഭിക്കണമെന്ന ആവശ്യം പ്രമേയമായി ഭരണ ഘടനാ നിര്‍മ്മാണ സഭയില്‍ വന്നിരുന്നു. അതിനെ വോട്ടിനിട്ട് പരാജയപ്പെടുത്തിയാണ് ‘ഭാരതത്തിലെ ജനങ്ങളായ നാം’ എന്ന് തുടങ്ങുന്ന പൗരാന്തസ്സിനെ മുന്‍ നിര്‍ത്തിയുള്ള ആമുഖ വാചകങ്ങള്‍ എഴുതി ചേര്‍ക്കപ്പെട്ടത്.
ആ വോട്ടെടുപ്പില്‍ പങ്കെടുത്ത ഭൂരിഭാഗവും ദൈവ വിശ്വാസികളും ആയിരുന്നു.
എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവര്‍ക്കും മതമില്ലാത്തവര്‍ക്കും ഒരേ അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്.
ആ രാജ്യത്തിന്റെ കറന്‍സി ഒരു മതരാജ്യത്തിന്റെ മാതൃകയില്‍ ഏതെങ്കിലും മതവിശ്വാസത്തിന്റെ ഭാഗമായ ദൈവചിത്രം മുദ്രണം ചെയ്തവ ആയിക്കൂടാ. മതേതര രാഷ്ട്രത്തിന്റെ ഏതൊരു ചിഹ്നവും മതേതരം തന്നെയാവണം.
രാജ്യം അഭിവൃദ്ധിപ്പെടാന്‍ നല്ല രാഷ്ട്രീയ നയങ്ങളും
ആ ആശയങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ഭരണ നേതൃത്വവുമാണ് വേണ്ടത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു ഭരണത്തില്‍ വിലയിടിഞ്ഞ രൂപയെ രക്ഷിക്കാന്‍ ദൈവം വിചാരിച്ചാല്‍ കഴിയില്ല!
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.