എല്‍ദോസിന്‍റെ സഹായികളെയും ചോദ്യം ചെയ്യും | Eldhose Kunnappilly

ബലാത്സംഗ കേസിൽ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎയുടെ സഹായികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം. പിഎ ഡാനി പോൾ, ഡ്രൈവർ എന്നിവരെയാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

അതേസമയം വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിൽ മുൻകൂർ ജാമ്യത്തിനായി എൽദോസ് വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ പരാതിക്കാരിക്ക് എതിരെ പൊലീസ് കേസ് എടുത്തു.

എറണാകുളം കുറുപ്പുംപടി പോലീസാണ് കേസെടുത്തത്. എം എൽ എയുടെ ഭാര്യ നൽകിയ പരാതിയിൽ ആണ് കേസ് . എം എൽ എ യുടെ ഫോൺ
പരാതിക്കാരിയായ യുവതി മോഷ്ടിച്ചു എന്നായിരുന്നു ഭാര്യ പരാതി നൽകിയത്. യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെയായിരുന്നു യുവതിക്കെതിരെ ഫോൺ മോഷണ പരാതിയുമായി എം എൽ എ യുടെ ഭാര്യ രംഗത്തെത്തിയത്. പരാതിയിൽ എം എൽ എ യുടെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News