കോഴഞ്ചേരിയിൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം | Pathanamthitta

പത്തനംതിട്ട കോഴഞ്ചേരിയിൽ സദാചാര ആക്രമണം. കോഴഞ്ചേരി സെന്റ് തോമസ് കോളജ് വിദ്യാർത്ഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇന്നലെ ഉച്ചക്ക് വാഴക്കുന്നം പാലത്തിൽ വച്ചായിരുന്നു സംഭവം.

നവമാധ്യമങ്ങൾ വഴി വിദ്യാർത്ഥികൾ തന്നെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. സംഭവത്തിൽ വിദ്യാർത്ഥികൾ ആറന്മുള പൊലീസിൽ പരാതി നൽകി.

കാറിലെത്തിയവർ മർദിച്ചതിന് പുറമേ അസഭ്യം പറഞ്ഞെന്നും വിദ്യാർത്ഥികൾ കൈരളി ന്യൂസിനോട് പറഞ്ഞു. ഒരു സ്ത്രീയും കാറിലുണ്ടായിരുന്നു. പാലത്തിന്റെ പരിസരത്ത് നിൽക്കുകയായിരുന്ന തങ്ങളെ കണ്ട് വാഹനത്തിൽ പോവുകയായിരുന്ന ഇവർ, റിവേഴ്‌സ് എടുത്ത് തിരികെ വരികയും പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

വനിതാ സുഹൃത്തുക്കളെ പാലത്തിൽ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിച്ചെന്നും മർദനമേറ്റവർ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News