Uttar Pradesh:ഭാര്യ തൂങ്ങിമരിച്ചു; രക്ഷിക്കാതെ വീഡിയോ പകര്‍ത്തി ഭര്‍ത്താവ്

ഉത്തര്‍പ്രദേശിലെ(Uttar Pradesh) കാണ്‍പൂരില്‍ ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യ തൂങ്ങിമരിച്ചു. ഭാര്യയെ രക്ഷിക്കുന്നതിനു പകരം വീഡിയോ പകര്‍ത്തിയ ഭര്‍ത്താവ് ഭാര്യയുടെ മരണശേഷം കുടുംബത്തെ വീഡിയോ കാണിക്കുകയും ചെയ്തു. സംഭവ സ്ഥലത്തെത്തി പൊലീസ് മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രതിയായ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ശോഭിത എന്ന യുവതിയാണ് വീട്ടില്‍ ആത്മഹത്യ ചെയ്തത്. ശോഭിതയുടെ വീട്ടുകാര്‍ മരുമകന്റെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്നത് കണ്ടത്. ശോഭിത തൂങ്ങിമരിച്ചത് എന്തിനാണെന്ന് കുടുംബം ചോദിച്ചപ്പോള്‍ പ്രതി തന്റെ മൊബൈലിലെ വീഡിയോ കാണിക്കുകയായിരുന്നു. യുവതി വീഡിയോയില്‍ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ട്.

രണ്ടാം വട്ട ശ്രമത്തിലാണ് ശോഭിത മരിക്കുന്നത്. സഞ്ജയും ശോഭിത ഗുപ്തയും നാല് വര്‍ഷം മുമ്പാണ് വിവാഹിതരാകുന്നത്. ഏറെ നാളായി ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പറയപ്പെടുന്നു. ശോഭിതയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News