Crab Curry: ഞണ്ടുകറിയുണ്ടെങ്കില്‍ രണ്ടു കറി വേണ്ട

ഞണ്ടുകറിയുണ്ടെങ്കില്‍(Crab curry) രണ്ടു കറി വേണ്ട എന്നാണ് പറയാറ്. ഞണ്ടുകറിയുടെ സ്വാദ് എത്രത്തോളമാണെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. രുടിയില്‍ കിടിലമായ ഈ വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ക്രാബ് – 1 കിലോഗ്രാം
വെളുത്തുള്ളി – 50 ഗ്രാം
ഇഞ്ചി – 50 ഗ്രാം
ജീരകം – 5 ഗ്രാം
കുരുമുളക് – 5 ഗ്രാം
എണ്ണ – 100 മില്ലി
പച്ചമുളക് – 20 ഗ്രാം
സവാള – 250 ഗ്രാം
കറിവേപ്പില – 5 ഗ്രാം
മുളകുപൊടി – 20 ഗ്രാം
മഞ്ഞള്‍പ്പൊടി – 10 ഗ്രാം
ഗരം മസാല – 3 ഗ്രാം
തക്കാളി – 250 ഗ്രാം
മല്ലിപ്പൊടി – ഗ്രാം
ഫ്രെഷ് ക്രീം – 40 മില്ലിലിറ്റര്‍

തയാറാക്കുന്ന വിധം

മിക്‌സിയുടെ ജാറില്‍ വെളുത്തുള്ളി, ഇഞ്ചി, ജീരകം, കുരുമുളക് എന്നിവ ചതച്ചെടുക്കുക. ഫ്രൈയിങ് പാന്‍ വച്ച് അതിലേക്ക് മിക്‌സിയിലരച്ചെടുത്ത മിക്‌സ് ഇട്ട് അതിലേക്ക് സവാളയും പച്ചമുളകും തക്കാളിയും ചുവന്ന മുളകു പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ഈ മസാല നന്നായി യോജിപ്പിക്കുക. ഇതിലേക്കു കഷണങ്ങളാക്കിയ ഞണ്ട് ചേര്‍ക്കാം. വെന്ത ശേഷം കറിവേപ്പിലയും ഫ്രെഷ്‌ക്രീമും കുറച്ചു ഗരം മസാലയും ചേര്‍ത്തു യോജിപ്പിച്ചു വിളമ്പാം. ഞണ്ടുകറി തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here