മരുന്ന് മാറി കുത്തിവെച്ച് രോഗി മരിച്ചെന്ന ആരോപണം ; DMOയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി | Kozhikode

കോഴിക്കോട് മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തില്‍ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡിഎംഒയോട് റിപ്പോർട്ട് ആവശ്യപ്പെടും. റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയാണ് മരിച്ചത്. കൂടരഞ്ഞി സ്വദേശി ബിന്ദു(45 )ആണ്‌ മരിച്ചത്. ആദ്യം കാഷ്വാലിറ്റിയില്‍ കാണിച്ച ബിന്ദുവിന്, ശക്തമായ പനിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്ത് 12-ാം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇന്നു രാവിലെ കുത്തിവയ്പ്പ് എടുത്തതിന് ശേഷം പള്‍സ് റേറ്റ് താഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ഇന്നലെയാണ് ബിന്ദുവിനെ പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവല്ല ആശുപത്രി വിഷയം: അടിയന്തരമായി അന്വേഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കാലുവേദനയുമായി എത്തിയ രോഗിയോട് നിരുത്തരപരമായി പെരുമാറിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി.അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ആശുപത്രിയില്‍ കാലുവേദനയുമായെത്തിയ രോഗിയോട് ഉപ്പ് വെള്ളത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍ പറഞ്ഞുവെന്നാണ് പ്രചാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News