വീണ്ടും പ്രണയപ്പക ; കറുകച്ചാലിൽ പെണ്‍കുട്ടിക്ക് കുത്തേറ്റു | Kottayam

പ്രണയത്തിൻറെ പേരിൽ വീണ്ടും കൊലപാതകശ്രമം. ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാൽ പോലീസ് സ്റ്റേഷന്‌ മുന്നിലാണ് സംഭവം.

ഇടതുകൈക്ക് കുത്തേറ്റ പെൺകുട്ടി സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.സംഭവത്തിൽ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തിനൊപ്പം കറുകച്ചാലിൽ വന്നതാണ് പെൺകുട്ടി. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയാണ്. ചികിത്സയിലുള്ള പെൺകുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

പ്രതിയായ യുവാവുമായി പെൺകുട്ടി വർഷങ്ങളായി സൗഹൃദത്തിലായിരുന്നു. പിന്നീട് ഈ സൗഹൃദത്തിൽ നിന്നും പെൺകുട്ടി പിന്മാറി. ഇതുമൂലമുള്ള വൈരാഗ്യവുമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

പ്രതി നിരന്തരം ശല്യം ചെയ്യുന്നതിനെതിരെ പൊലീസിൽ പരാതി നൽകാനാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഇതിനിടെ എത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here